എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഉപ്പുതറ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഉപ്പുതറ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

ഇടുക്കി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഉപ്പുതറ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി കെ പി സുമോദ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക, തൊഴില്‍ ദിനങ്ങള്‍ 150 ആയും വേതനം 600 രൂപയായും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏരിയ പ്രസിഡന്റ് പ്രഭാ ബാബു അധ്യക്ഷയായി. എം ടി സജി, നിഷാന്ത് വി ചന്ദ്രന്‍, ആന്റപ്പന്‍ എന്‍ ജേക്കബ്, എന്‍ ജോര്‍ജ്, കെ കലേഷ്‌കുമാര്‍, ടി ആല്‍ബര്‍ട്ട്, ജാന്‍സി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






