ഇടുക്കി നിയോജക മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസിന് സ്വീകരണം
ഇടുക്കി നിയോജക മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസിന് സ്വീകരണം

ഇടുക്കി: സ്ഥാനാര്‍ഥി പര്യടനത്തിന്റെ ഭാഗമായി ഇടുക്കി നിയോജക മണ്ഡലത്തില്‍ എത്തിയ ഡീന്‍ കുര്യാക്കോസിന് വിവിധ പഞ്ചായത്തുകളില്‍ ആവേശകരമായ സ്വീകരണം നല്‍കി. സ്ഥാനാര്‍ഥി പര്യടനത്തിന്റെ ഉദ്ഘാടനം രാവിലെ ഉപ്പുതോട് ജംങ്ഷനില്‍ യുഡിഎഫ് ജില്ല കണ്‍വീനര്‍ എം.ജെ ജേക്കബ് നിര്‍വഹിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ പുരുഷോത്തമന്‍. ജോയി വെട്ടിക്കുഴി, ജോയി കൊച്ചുകരോട്ട്, എ.പി ഉസ്മാന്‍, എം.ഡി അര്‍ജുനന്‍, അനീഷ് ജോര്‍ജ്, വിജയകുമാര്‍ മറ്റക്കര, കെ.ബി സെല്‍വം, വി.ഡി ജോസഫ്, അനില്‍ ആനക്കരാട്ട്, ജോബി തയ്യില്‍, വി.എം ഫ്രാന്‍സിസ്, അനീഷ് ചേനക്കര, വര്‍ഗീസ് വെട്ടിയാങ്കല്‍, സണ്ണി മാത്യു, സണ്ണി പുല്‍ക്കുന്നേല്‍, ടോമി ചേനംമാക്കാല്‍, തോമസ് മൈക്കിള്‍, അപ്പച്ചന്‍ അയ്യുണ്ണി എന്നിവര്‍ സംസാരിച്ചു.
ഉച്ചക്ക് ശേഷം നിര്‍മലസിറ്റിയില്‍ കണിക്കൊന്നയും പഴവര്‍ഗങ്ങളും നല്‍കി ജനങ്ങള്‍ ഡീനിനെ വരവേറ്റു. കൊങ്ങിനി പടവ്, വെള്ളയാംകുടി, വെട്ടിക്കുഴക്കവല, നത്തൂകല്ല്, വലിയപാറ, കൊച്ചു തോവാള, പേഴുംകവല, പാറക്കടവ്, വട്ടുകുന്നേല്‍ പടി, കുരിശുപള്ളി കവല, അമ്പലകവല, വള്ളക്കടവ്, ഐ.ടി.ഐ പടി, ഗവ. കോളേജ്, സുവര്‍ണ്ണ ഗിരി എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നാട്ടുകാര്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. വൈകിട്ട് സുവര്‍ണ്ണ ഗിരി, പൊന്നികവല, ഇരുപതേക്കര്‍, നരിയംപാറ, വെങ്ങാലൂര്‍ കട, മേപ്പാറ, കല്‍ത്തൊട്ടി, കിഴക്കേമാട്ടുക്കട, വെള്ളിലാംകണ്ടം, കോടാലി പാറ, സ്വരാജ്, പള്ളിസിറ്റി, കോഴിമല, മറ്റപ്പിള്ളി, ലബ്ബക്കട, കാഞ്ചിയാര്‍, പേഴുംകണ്ടം എന്നി പ്രദേശങ്ങളില്‍ എത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കക്കാട്ടുകടയില്‍ പ്രചരണം സമാപിച്ചു.
What's Your Reaction?






