അനൂപിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കട്ടപ്പനയിലെ യുവജന സംഘടനകള്‍: കട്ടപ്പന ഫെസ്റ്റിലൂടെ ചികിത്സാധനം സമാഹരിക്കും
അനൂപിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കട്ടപ്പനയിലെ യുവജന സംഘടനകള്‍: കട്ടപ്പന ഫെസ്റ്റിലൂടെ ചികിത്സാധനം സമാഹരിക്കും

ഇടുക്കി: രക്താര്‍ബുദ ബാധിതനായ യുവവ്യാപാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകളുടെ കാരുണ്യം തേടി കട്ടപ്പനയിലെ യുവജന സംഘടനകള്‍. കട്ടപ്പന സ്വദേശി ബി എസ് അനൂപിന്റെ(34) മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കട്ടപ്പന ഫെസ്റ്റിലൂടെ ചികിത്സാധനം കണ്ടെത്താനാണ് തീരുമാനം. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന ശസ്ത്രക്രിയയ്ക്ക് 30 ലക്ഷത്തിലേറെ രൂപ ചെലവാകും. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് ഇത്രവലിയ തുക കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ്ങും മറ്റ് യുവജന സംഘടനകളും സഹായഹസ്തവുമായി രംഗത്തെത്തിയത്. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പിലൂടെയും മറ്റ് സുമനസുകളുടെ സഹായത്തോടെയും തുക കണ്ടെത്താനാണ് തീരുമാനം.
ഇതിനായി കനറാ ബാങ്ക് കട്ടപ്പന ശാഖയില്‍ അനില്‍കുമാര്‍ എസ് നായര്‍ എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 3499101000129. ഐഎഫ്എസ്‌കോഡ്: സിഎന്‍ആര്‍ബി0003499. ഗൂഗിള്‍പേ നമ്പര്‍: 8547707551.
വാര്‍ത്താസമ്മേളനത്തില്‍ സിജോമോന്‍ ജോസ്, ജോജോ കുമ്പളന്താനം, സജിദാസ് മോഹന്‍, സിജോ എവറസ്റ്റ്, ജയ്ബി ജോസഫ്, ജിതിന്‍ കൊല്ലംകുടി, ആദര്‍ശ് കുര്യന്‍, സന്തോഷ് പത്മ, സുമിത് മാത്യു, ബിജോ ജോസഫ്, ഷിജു കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






