ജെ.പി.എം. കോളേജില്‍ വിമുക്തി- 2024 ലഹരിവിരുദ്ധ സെമിനാര്‍
ജെ.പി.എം. കോളേജില്‍ വിമുക്തി- 2024 ലഹരിവിരുദ്ധ സെമിനാര്‍

ഇടുക്കി: ലബ്ബക്കട ജെ.പി.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലഹരിവിരുദ്ധ സെമിനാര്‍ വിമുക്തി- 2024 നടന്നു. എന്‍.എസ്.എസ്. യൂണിറ്റും ലഹരിവിരുദ്ധസെല്ലും ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും സംയുക്തമായി നടത്തിയ സെമിനാറില്‍ ഇടുക്കി എക്‌സൈസ് വിഭാഗം പ്രിവന്‍ന്റീവ് ഓഫീസര്‍ റെജി പി. സി. ക്ലാസെടുത്തു. സമൂഹത്തില്‍ വലിയ വിപത്ത് സൃഷ്ടിക്കുന്ന ലഹരിക്കെതിരെ അണിനിരക്കണമെന്നും കലാലയങ്ങളിലും പരിസരത്തും എത്തിച്ചേരുന്ന ലഹരിവസ്തുക്കളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ബേസില്‍ വി. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോജിന്‍ ജോസഫ് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ടിജി ടോം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






