കട്ടപ്പനയില്‍ അനധികൃത പിരിവ് സംഘങ്ങള്‍ വ്യാപകമാകുന്നു
കട്ടപ്പനയില്‍ അനധികൃത പിരിവ് സംഘങ്ങള്‍ വ്യാപകമാകുന്നു

ഇടുക്കി: കട്ടപ്പനയില്‍ അനധികൃത പിരിവ് സംഘങ്ങള്‍ വ്യാപകമാകുന്നു. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന അഞ്ചംഗ സംഘമാണ് വീടുകള്‍ കേന്ദ്രീകരിച്ച് പിരിവ് നടത്തുന്നത്. എന്നാല്‍ ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓണ്‍ലൈന്‍ മുഖാന്തരം പണം നല്‍കാമെന്ന് പറയുമ്പോള്‍ അതിന് തടസം പറയുകയും പണം കയ്യില്‍ തന്നാല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഒപ്പം ഓണ്‍ലൈന്‍ പണമിടപാടില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാല്‍ സംശയമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഘം നടത്തുന്ന പിരിവില്‍ സംശയം തോന്നിയതോടെയാണ് പ്രാദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്. ഇവര്‍ കവര്‍ച്ച സംഘമാണെന്നാണ് നാട്ടുകാരുടെ ആശങ്ക. ഏതാനും മാസങ്ങള്‍ക്ക് കട്ടപ്പന വള്ളക്കടവില്‍ മുന്‍പ് ഇത്തരത്തില്‍ പിരിവിനെത്തിയ സംഘം മോബൈല്‍ ഫോണ്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നതിനിടയില്‍ പിടിയിലായിരുന്നു. കട്ടപ്പന നഗരസഭ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വീടുകളിലെത്തുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ അറിയിച്ചു.
What's Your Reaction?






