കട്ടപ്പനയില്‍ കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം, നഗര ജനകീയ ആരോഗ്യകേന്ദ്രം, സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് എന്നിവ 22 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
കട്ടപ്പനയില്‍ കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം, നഗര ജനകീയ ആരോഗ്യകേന്ദ്രം, സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് എന്നിവ 22 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ഇടുക്കി: കട്ടപ്പന നഗരസഭയുടെ കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം, നഗര ജനകീയ ആരോഗ്യകേന്ദ്രം, സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് എന്നിവ 22 മുതല്‍ പാറക്കടവ് റൂട്ടിലുള്ള പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ഉച്ചയ്ക്ക് 12ന് കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിനും നഗര ജനകീയ ആരോഗ്യകേന്ദ്രം ഡീന്‍ കുര്യാക്കോസ് എംപിയും സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണും ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയാകും. ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ്, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ ആദ്യത്തെ കാന്‍സര്‍ രോഗനിര്‍ണയ കേന്ദ്രമാണ് കട്ടപ്പനയില്‍ ആരംഭിക്കുന്നത്. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ സംസ്ഥാനത്തെ പ്രമുഖ കാന്‍സര്‍ ചികിത്സാ ആശുപത്രികളുടെയും സേവനം ലഭ്യമാക്കും. നഗര പ്രദേശങ്ങളില്‍ സമഗ്ര പ്രാഥമിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനും പുതിയ സംരംഭത്തിലൂടെ സാധിക്കും. ദന്തല്‍ ചികിത്സാരംഗത്ത് കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിലാണ് സ്‌പെഷ്യലിറ്റി ദന്തല്‍ ക്ലിനിക്ക് ആരംഭിക്കുന്നത്. ഈ വിഭാഗത്തില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനവും ചികിത്സയും ആധുനിക സജ്ജീകരണങ്ങളും ഉണ്ടാകും. ഈ കേന്ദ്രങ്ങളിലെല്ലാം ചികിത്സ പൊതുജനങ്ങള്‍ക്ക് സൗജന്യമായിരിക്കും. ഒരുകോടി രൂപ ചെലവഴിച്ചാണ് 3 കേന്ദ്രങ്ങളും ആരംഭിക്കുന്നത്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും ലഭിച്ചതോടെയാണ് 3 കേന്ദ്രങ്ങളും ഒരിടത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചതെന്ന് ഭരണസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബീനാ ടോമി, ജോയി വെട്ടിക്കുഴി, അഡ്വ. കെ ജെ ബെന്നി, സിബി പാറപ്പായി, ജോയി ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






