നെടുങ്കണ്ടം പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനം തോന്നുംപടി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍
നെടുങ്കണ്ടം പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനം തോന്നുംപടി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ കോണ്‍ഗ്രസ് വിഭജനത്തില്‍ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്ത്. വാര്‍ഡ് കമ്മിറ്റി നിര്‍ദേശം അട്ടിമറിച്ച് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതായാണ് ആക്ഷേപം. എട്ടാം വാര്‍ഡില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുമുന്നോടിയായി ചേര്‍ന്ന വാര്‍ഡ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായ ത്രിവിക്രമന്റെ പേര് നിര്‍ദദശിച്ചു. രണ്ടുപേര്‍ മാത്രമാണ് മണ്ഡലം പ്രസിഡന്റ് എം എസ് മഹേശ്വരന്റെ പേര് മുന്നോട്ടുവച്ചത്. എന്നാല്‍ യോഗത്തിന്റെ തീരുമാനം അട്ടിമറിച്ച് കൂടിയാലോചന നടത്താതെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുകയായിരുന്നു. വാര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ത്രിവിക്രമന്‍ അറിയിച്ചു. പഞ്ചായത്തിലെ പലവാര്‍ഡുകളിലും മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചനയില്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടത്ത് മുസ്ലീംലീഗ് മത്സരിച്ച രണ്ടുവാര്‍ഡുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ലീഗും ഇവിടെ വിമതരായി മത്സരരംഗത്തുണ്ട്.
What's Your Reaction?

