വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ ഓട്ടോറിക്ഷ കത്തിക്കാന്‍ ശ്രമിച്ചതായി പരാതി
വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ ഓട്ടോറിക്ഷ കത്തിക്കാന്‍ ശ്രമിച്ചതായി പരാതി
ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ചപ്പാത്തില്‍ ഓട്ടോറിക്ഷ തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചപ്പാത്ത് കൊച്ചോലിക്കല്‍ അജിയുടെ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹം. വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച ഓട്ടംകഴിഞ്ഞ് രാത്രി വീട്ടുമുറ്റത്ത് വാഹനം പാര്‍ക്ക് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയാണ് പിന്‍വശത്ത് യാത്രക്കാര്‍ ഇരിക്കുന്ന സീറ്റ് കത്തിയനിലയില്‍ കണ്ടത്. വാഹനത്തിന്റെ ഉള്‍വശത്ത് പെട്രോളിന്റെ ഗന്ധവുമുണ്ടായിരുന്നു. വാഹനത്തിന്റെ പരിസരത്ത് പെട്രോള്‍ സൂക്ഷിച്ച കുപ്പിയും ഒരു ബാഗും ഹെല്‍മെറ്റും കണ്ടെത്തി. രാത്രി പ്രദേശത്ത് മഴ പെയ്തതിനാലാകാം തീ കൂടുതലായി പടരാതിരുന്നതെന്നാണ് കരുതുന്നത്. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?

