വാഴവരയിൽ വീട്ടമ്മയുടെ മരണം: ഫാമിൽ പോലീസ് സർജൻ പരിശോധന നടത്തി: കൊലപാതകമെന്ന് ബന്ധുക്കൾ
വാഴവരയിൽ വീട്ടമ്മയുടെ മരണം: ഫാമിൽ പോലീസ് സർജൻ പരിശോധന നടത്തി: കൊലപാതകമെന്ന് ബന്ധുക്കൾ

ഇടുക്കി : വാഴവര ഏഴാംമൈലില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സർജൻ പരിശോധന നടത്തി. അതേസമയം വീട്ടമ്മയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സാമ്പത്തിക ഇടപാടുകളാണ് കാരണമെന്നും ഇവർ പറയുന്നു.
വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. പൊള്ളലേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് പള്ളിയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ സംസ്കാരം നടത്തി. വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ(52) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കണ്ടെത്തിയത്. ശരീരത്തിന്റെ 76 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?






