രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധ സമരം
രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധ സമരം

ഇടുക്കി: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എം ജീവനക്കാര്‍ക്ക് 2 മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സിഎച്ച്‌സി ക്ക് മുമ്പില്‍ സമരം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാവിലെ ഒരു മണിക്കൂര്‍ സമയമാണ് സമരം നടത്തുന്നത്. ശമ്പളം ലഭിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ മുഴുവന്‍ സമയം പണിമുടക്കി ശക്തമായ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 16 ജീവനക്കാരാണ് രാജാക്കാട് സി.എച്ച്.സിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്.കഴിഞ്ഞ 74 ദിവസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ദൈനംദിന ചിലവുകള്‍ പോലും നടത്താന്‍ മാര്‍ഗ്ഗമില്ലെന്നും, തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുട്ടികളുടെയും മാതാപിതാക്കളുടേയും ചികിത്സ ചിലവ്, കുട്ടികളുടെ വിദ്യാദ്യാസ ചിലവ്, യാത്ര ചിലവ് മറ്റു ജീവിത ചിലവുകള്‍ എല്ലാം പ്രതിസന്ധിയിലാണെന്നാണ് ഇവര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് 60% ശമ്പളം കേന്ദ്ര സര്‍ക്കാരും 40 % ശമ്പളം കേരള സര്‍ക്കാരുമാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിക്കാത്തതിനാലാണ് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ച വിശദീകരണം. ശമ്പളം ലഭിക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ കെ.എം ഷിജി, കെ.എസ് സിദ്ദു എന്നിവര്‍ അറിയിച്ചു.
What's Your Reaction?






