കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃത്വ പഠനക്യാമ്പ്
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃത്വ പഠനക്യാമ്പ്

2024-01-23 14:09:01
ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃത്വ പഠനക്യാമ്പ് കുമളിയില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. 1964-ലെ ഭൂപതിവ് ചട്ടത്തില്‍ കൃഷിക്കും വീട് വയ്ക്കുന്നതിനും എന്ന നിബന്ധനകള്‍ക്കൊപ്പം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൂടി എന്ന് എഴുതി ചേര്‍ത്താല്‍ മാത്രമേ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയുള്ളുവെന്ന് ക്യാമ്പ് വിലയിരുത്തി.
ക്യാമ്പില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ കൂടി കെപിസിസിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയംഗം കൂടിയായ അഡ്വ. എസ് അശോകന്‍ പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അധ്യക്ഷനായി. നേതാക്കളായ തോമസ് രാജന്‍, സിറിയക് തോമസ്, അബ്ദുള്‍ റഷീദ്, ആര്‍ ഗണേശന്‍, പി ആര്‍ അയ്യപ്പന്‍, രാജാ മാട്ടുക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






