യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം :പുതിയ ഭാരവാഹികൾ ചുമതലയേറ്റു
യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം :പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഇടുക്കി: യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ടിനു ദേവസ്യ അരീപ്പറമ്പിലും വൈസ് പ്രസിഡന്റമാരായി ആൽബിൻ പി.ആറും , ഹരി നാരായണനും ചുമതലയേറ്റു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്ദിരാ ഭവനിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ: മോബിൻ മാത്യു ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമായി കണ്ടുകൊണ്ട് പ്രവർത്തനം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് ദേവസ്യാ മുഖ്യാതിഥിയായി. മുൻ മണ്ഡലം പ്രസിഡന്റ് എബിൻ വി ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കർ, ജില്ലാ ജനറൽ സെക്രട്ടറി മനോജ് രാജൻ, അഫിൻ ആൽബർട്ട്, ഡിസിസി സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, അഡ്വ. അരുൺ പൊടിപാറ, ജോർജ് ജോസഫ്, ഷാൽ വെട്ടിക്കാട്ട്, പി. നിക്സൻ, പി. എം വർക്കി പൊടിപാറ, സിനി ജോസഫ്, വി. കെ കുഞ്ഞുമോൻ, പി. ടി തോമസ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






