ഉപ്പുതറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യുഡിഎഫ് അംഗങ്ങളുടെ സമരം
ഉപ്പുതറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യുഡിഎഫ് അംഗങ്ങളുടെ സമരം

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഉപ്പുതറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യുഡിഎഫ് അംഗങ്ങള്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, ട്രഷറി നിയന്ത്രണം മാറ്റാന്‍ നടപടി സ്വീകരിക്കുക, ഡിസംബറില്‍ അനുവദിക്കേണ്ടിയിരുന്ന മൂന്നാം ഗഡു ഫണ്ട് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പഞ്ചായത്തിന്റേത് ജനദ്രോഹ ബജറ്റാണെന്നും പദ്ധതി വിഹിതത്തിലെ ഫണ്ടുകളുടെ കുറവ് ജനത്തെ ബുദ്ധിമുട്ടിക്കുമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ജോര്‍ജ് ജോസഫ്, ഷാല്‍ വെട്ടിക്കാട്ട്, സാബു വേങ്ങവേലില്‍, സിനി ജോസഫ്, ഓമന സോദരന്‍, പി ആര്‍ രശ്മി, സി ശിവകുമാര്‍, സി എം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






