കാഞ്ചിയാറിലെ പ്രതിഭകള്‍ക്ക് അനുമോദനം
കാഞ്ചിയാറിലെ പ്രതിഭകള്‍ക്ക് അനുമോദനം

ഇടുക്കി: വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ കാഞ്ചിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, കായികം എന്നീ മേഖലകളില്‍ നേട്ടം കൈവരിച്ചവര്‍ക്കാണ് അനുമോദനം. വൈസ് പ്രസിഡന്റ് സാലി ജോളി അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു മധുക്കുട്ടന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമണി സുരേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ രമ മനോഹരന്‍, റോയി എവറസ്റ്റ്, പ്രിയ ജോമോന്‍, ഷാജി വേലംപറമ്പില്‍, സെക്രട്ടറി അജി കെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
What's Your Reaction?






