കുടുംബവഴക്ക്: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്: സംഭവം വാഴവര വാകപ്പടിയില്‍
കുടുംബവഴക്ക്: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്: സംഭവം വാഴവര വാകപ്പടിയില്‍

ഇടുക്കി: വാഴവര വാകപ്പടിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വാകപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുനില്‍ എന്നയാളാണ് ഭാര്യയെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 9ഓടെയാണ് സംഭവം. യുവതിയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുനിലിനായി കട്ടപ്പന പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
What's Your Reaction?