ഇടുക്കി ഭൂമിയാംകുളത്ത് കാട്ടുതീ: നാശനഷ്ടമില്ല   

ഇടുക്കി ഭൂമിയാംകുളത്ത് കാട്ടുതീ: നാശനഷ്ടമില്ല   

Feb 20, 2026 - 15:49
 0
ഇടുക്കി ഭൂമിയാംകുളത്ത് കാട്ടുതീ: നാശനഷ്ടമില്ല   
This is the title of the web page

ഇടുക്കി: ഇടുക്കി ഭൂമിയാംകുളത്ത് കാട്ടുതീ പടര്‍ന്നത് നാട്ടുകാരും അഗ്നിശമനാ സേനയും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മേഖലയില്‍ കാട്ടുതീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ഫയര്‍ലൈനുകള്‍ തെളിച്ചതിനാല്‍ തീ കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിച്ചില്ല. തുടര്‍ന്ന് ഇടുക്കിയില്‍നിന്ന് അഗ്നിശമന സേനയെത്തി തീ പൂര്‍ണമായി അണച്ചു. തീ കൂടുതല്‍ വ്യാപിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടസാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ ജാഗ്രതയും സഹകരണവും വളരെ പ്രധാനമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow