നവീകരിച്ച ഇരവികുളം ഇക്കോടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ പപ്രഖ്യാപനവും
നവീകരിച്ച ഇരവികുളം ഇക്കോടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ പപ്രഖ്യാപനവും

ഇടുക്കി: നവീകരിച്ച ഇരവികുളം ഇക്കോടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും മൂന്നാര്‍ ആര്‍ആടി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനസൗഹൃദ സമീപനം സ്വീകരിക്കുന്ന സേനയായി വനംവകുപ്പിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശിയോദ്യാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്രത്തിന് പുതിയ മുഖഛായ നല്‍കുന്നതിന്റെ ഭാഗമായി, കേരളത്തിലെ ആദ്യ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ഇക്കോടുറിസം കേന്ദ്രമായും ഏഷ്യയിലെ ആദ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് ദേശിയോദ്യാനമായും ഇരവികുളം ദേശിയോദ്യാനത്തെ പ്രഖ്യാപിക്കുന്നതിനോടൊപ്പം പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 320 ഹെക്ടര്‍ സ്ഥലത്ത് അധിനിവേശ വൈദേശിക സസ്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്ത് പരിസ്ഥിതി പുനസ്ഥാപനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മൂന്നാര്‍ വന്യജീവി ഡിവിഷനും തൃശൂര്‍ ഫോറസ്ട്രി കോളേജും സംയോജിതമായി, മൂന്നാര്‍ വന്യജീവി ഡിവിഷനുകീഴിലുള്ള സംരക്ഷിത വനങ്ങളില്‍ കാണപ്പെടുന്ന വൈദേശിക സസ്യങ്ങളെയും അവ കാണപ്പെടുന്ന മേഖലയും സംബന്ധിച്ച് പഠനം നടത്തി തയ്യാറാക്കിയ പുസ്തകരൂപത്തിലുള്ള റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. മൂന്നാര്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ ലഘുകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മൂന്നാര്‍ ആര്‍ആര്‍ടിക്കുവേണ്ടി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ അഡ്വ.എ രാജ എംഎല്‍എ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനംവകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






