സീഡ് സൊസൈറ്റി വാത്തിക്കുടി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം
സീഡ് സൊസൈറ്റി വാത്തിക്കുടി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം

ഇടുക്കി: ഇടുക്കി ബ്ലോക്ക് സീഡ് സൊസൈറ്റി വാത്തിക്കുടി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടന്നു. തോപ്രാംകുടി ടൗണില്‍ നടന്ന ഓണക്കിറ്റ് വിതരണം പഞ്ചായത്തംഗം ലൈലാമണി ഉദ്ഘാടനം ചെയ്തു. 3000 രൂപയ്ക്കുള്ള നിത്യോപയോഗസാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ വാത്തിക്കുടി പഞ്ചായത്തില്‍ മാത്രം 1048 പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എല്ലാവരും ഓണം ആഘോഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ വിവഞ്ചേഴ്‌സിന്റെ സഹകരണത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു സ്‌ക്കറിയ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സലീല വിജയന്‍, തെരേസ രാരിച്ചന്‍ അനി കെ.ഡാര്‍ളി ഉള്‍പ്പെടെയുള്ള ഫീല്‍ഡ് പ്രമോട്ടര്‍മാരും നിരവധി ഗുണഭോക്താക്കളും പങ്കെടുത്തു.
What's Your Reaction?






