അയ്യപ്പന്‍കോവില്‍ ഇടക്കരോട്ടുപ്പടി- കമ്പനിപ്പടി റോഡിലൂടെയുള്ള യാത്രാക്ലേശത്തിന് പരിഹാരം
അയ്യപ്പന്‍കോവില്‍ ഇടക്കരോട്ടുപ്പടി- കമ്പനിപ്പടി റോഡിലൂടെയുള്ള യാത്രാക്ലേശത്തിന് പരിഹാരം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഇടക്കരോട്ടുപ്പടി- കമ്പനിപ്പടി റോഡിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരം. വാഴൂര്‍ സോമന്റെ എംഎല്‍എ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് ജോലികള്‍ നടന്നുവരുന്നതായി പഞ്ചായത്തംഗം ഷൈമോള്‍ രാജന്‍ പറഞ്ഞു. ഏറ്റവും മോശമായി കിടന്നിരുന്ന 350 മീറ്ററോളം ഭാഗത്താണ് കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നത്. 100 മീറ്റര്‍ കൂടി കോണ്‍ക്രീറ്റ് ചെയ്താല്‍ ഈ ഭാഗത്തെ യാത്രാക്ലേശത്തിന് പൂര്‍ണമായും പരിഹാരമാകും. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തീകരിച്ച് റോഡ് തുറന്നുകൊടുക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
What's Your Reaction?






