കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ നടത്തി
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷനും സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യുസിന് സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍ക്കാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തില്‍ അടിസ്ഥാനപരമായി കര്‍ഷകര്‍ കൃഷിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്ന് മാജൂഷ് മാത്യൂസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടോമി പാലക്കില്‍ അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറിമാരായ അഡ്വ. എം എന്‍ ഗോപി, തോമസ് രാജന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി അംഗം എ പി ഉസ്മാന്‍, മുന്‍ ഡിസിസി പ്രസിഡന്റുമാരായ അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






