എറണാകുളം- കട്ടപ്പന റൂട്ടില്‍ എ സി വോള്‍വോ ബസ് ഓടിത്തുടങ്ങി
എറണാകുളം- കട്ടപ്പന റൂട്ടില്‍ എ സി വോള്‍വോ ബസ് ഓടിത്തുടങ്ങി

ഇടുക്കി: എറണാകുളം- കട്ടപ്പന റൂട്ടില്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ എ സി വോള്‍വോ ബസ് സര്‍വീസ് തുടങ്ങി. ടൂറിസം സംരംഭകരുടെ കൂട്ടായ്മ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖേന വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പുലര്‍ച്ചെ 4.20ന് പുറപ്പെട്ട് 9.45ന് എറണാകുളത്തെത്തും. തിരികെ വൈകിട്ട് 5.20ന് പുറപ്പെടുന്ന ബസ് രാത്രി 10.20ന് കട്ടപ്പനയിലെത്തും. കട്ടപ്പനയില്‍ നിന്ന് എറണാകുളം വരെ 340 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ഇന്‍ഫോ പാര്‍ക്ക് ജീവനക്കാര്‍, ഹൈക്കോടതി അഭിഭാഷകര്‍, വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടും.
What's Your Reaction?






