മലയോര ഹൈവേ: കുടിയൊഴിപ്പിക്കാന്‍ നീക്കമെന്ന് വില്ലേജ് പടിയിലെ താമസക്കാര്‍

മലയോര ഹൈവേ: കുടിയൊഴിപ്പിക്കാന്‍ നീക്കമെന്ന് വില്ലേജ് പടിയിലെ താമസക്കാര്‍

Feb 20, 2024 - 21:37
Jul 9, 2024 - 21:58
 0
മലയോര ഹൈവേ: കുടിയൊഴിപ്പിക്കാന്‍ നീക്കമെന്ന് വില്ലേജ് പടിയിലെ താമസക്കാര്‍
This is the title of the web page

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ കുടിയിറക്കാന്‍ നീക്കമെന്ന് ആക്ഷേപം. മാട്ടുക്കട്ട വില്ലേജ് പടിയില്‍ താമസിക്കുന്ന തോപ്പില്‍ മോന്‍സി ചാക്കോ, പുത്തന്‍വിള സനിത ഷാജി, വാലയില്‍ മിനി അശോകന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. റോഡ് നിര്‍മാണത്തിനായി ആവശ്യാനുസരണം മണ്ണെടുത്തിട്ടും താമസ സ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കാനാണ് നീക്കമെന്ന് ഇവര്‍ ആരോപിച്ചു. പതിറ്റാണ്ടുകളായി കൈവശത്തിലുള്ള ഭൂമിയിലാണ് താമസിക്കുന്നത്. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഒഴിപ്പിക്കലില്‍ നിന്ന് വന്‍കിടക്കാരെ ഒഴിവാക്കിയതായും ഇവര്‍ ആരോപിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow