ആനത്താര പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 1ന് 

ആനത്താര പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 1ന് 

Sep 29, 2026 - 16:54
 0
ആനത്താര പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 1ന് 
This is the title of the web page

ഇടുക്കി: ആനത്താര സംരക്ഷിച്ച് ഇടുക്കിയെ വനമാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ ജനങ്ങളെ അണിനിരത്തി തോല്‍പ്പിക്കുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് കലക്ട്രേറ്റിലേക്ക് രാവിലെ രാവിലെ 11ന് മാര്‍ച്ച് നടത്തും.സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 23ന് കലക്ടര്‍ ഇറക്കിയ ഉത്തരവ് ജില്ലയിലെ കര്‍ഷകര്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനുുമുള്ള മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിനെ ചോദ്യം ചെയ്യുമെന്നും ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല രൂപീകരിച്ച് 54 വര്‍ഷം പിന്നിട്ടിട്ടും കര്‍ഷകന് സൈ്വരമായി ജീവിക്കാനും കാര്‍ഷിക മേഖലയില്‍ പണിയെടുത്ത് ഉപജീവനം നടത്തുവാനുള്ള അവകാശം ഇനിയും സമ്പൂര്‍ണമായിട്ടില്ല. ഇതിനിടെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പേരില്‍ കാര്‍ഷിക മേഖലയെകൂടി ഉള്‍പ്പെടുത്തി റിസര്‍വ് വനമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യമാണ് കലക്ടറുടെ ഉത്തരവിലൂടെ മനസിലാകുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കെട്ടിടങ്ങളും വേലികളും പൊളിച്ച് യഥേഷ്ടം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുവാള്ള നീക്കത്തെ ബിജെപി ശക്തിയുക്തം എതിര്‍ക്കും.  വന്യമൃഗങ്ങളെ വനഭൂമിയില്‍ നിലനിര്‍ത്തുന്നതിന് വേലികള്‍കെട്ടി കൃഷിഭൂമിയും വനഭൂമിയും സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. വനത്തില്‍ അക്കേഷ്യയും യൂക്കാലി മരങ്ങളും വച്ച് പിടിപ്പിച്ച് പുല്ലും വെള്ളവും ഇല്ലാതെയാക്കിയതുകൊണ്ടാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നെതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്  വി സി വര്‍ഗീസ്, കെ കുമാര്‍, രതീഷ് വരകുമല, ബിനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow