അടിമാലിയില്‍ ബൈക്ക് സൈക്കിളിലിടിച്ച് 13 വയസുകാരന് പരിക്ക്: ബൈക്ക് യാത്രികരുടെ പോക്കറ്റില്‍നിന്ന് ആശുപത്രി അധികൃതര്‍ എംഡിഎംഎ കണ്ടെത്തി 

അടിമാലിയില്‍ ബൈക്ക് സൈക്കിളിലിടിച്ച് 13 വയസുകാരന് പരിക്ക്: ബൈക്ക് യാത്രികരുടെ പോക്കറ്റില്‍നിന്ന് ആശുപത്രി അധികൃതര്‍ എംഡിഎംഎ കണ്ടെത്തി 

Sep 29, 2026 - 16:42
 0
അടിമാലിയില്‍ ബൈക്ക് സൈക്കിളിലിടിച്ച് 13 വയസുകാരന് പരിക്ക്: ബൈക്ക് യാത്രികരുടെ പോക്കറ്റില്‍നിന്ന് ആശുപത്രി അധികൃതര്‍ എംഡിഎംഎ കണ്ടെത്തി 
This is the title of the web page

ഇടുക്കി: അടിമാലി ഇരൂന്നൂറേക്കറില്‍ അമിതവേഗതയിലെത്തിയ ബൈക്ക് സൈക്കിളിലിടിച്ച് 13 വയസുകാരന് ഗുരുതര പരിക്ക്. തെക്കിനാട്ട് സനു സ്‌കറിയയുടെ മകന്‍ എയ്ഡനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. രാമക്കല്‍മേട് സ്വദേശി ആരോമല്‍, കുഞ്ചിത്തണ്ണി സ്വദേശി അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അജിത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് മൂന്ന് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6 ഗ്രാം എംഡിഎംഎ ആശുപത്രി അധികൃതര്‍ കണ്ടെടുത്തു. അപകടസമയത്ത് യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. തുടര്‍ന്ന് അടിമാലി പൊലീസിന് ലഹരിമരുന്ന് കൈമാറി. അടിമാലി എസ്എച്ച്ഒ അജീഷ് കെ ജോണിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow