ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌ക്രീനിങ് റൂം ഉദ്ഘാടനം ചെയ്തു 

ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌ക്രീനിങ് റൂം ഉദ്ഘാടനം ചെയ്തു 

Sep 5, 2026 - 17:04
 0
ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌ക്രീനിങ് റൂം ഉദ്ഘാടനം ചെയ്തു 
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ത്രീരോഗ നിര്‍ണയ ഉപകരണങ്ങളുടെ ഏറ്റുവാങ്ങല്‍ ചടങ്ങും സ്‌ക്രീനിങ് കം മിനി പ്രൊസീജര്‍ റൂമിന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. സ്‌ക്രീനിങ് റൂമിന്റെ ഉദ്ഘാടനം ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. പി ആര്‍ ഇന്ദുകല നിര്‍വഹിച്ചു. കാശ്യപി ആയുര്‍വേദ ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ഒബ്സ്റ്റട്രീഷ്യന്‍സ് ഫൗണ്ടേഷനാണ് സ്ത്രീരോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങള്‍ സംഭാവനയായി നല്‍കിയത്. ഫൗണ്ടേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ആശ ശ്രീധര്‍ ഉപകരണങ്ങള്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ജോണിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍ അധ്യക്ഷയായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ പി ബി സൂര്യലക്ഷ്മി, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow