പീരുമേട്ടിൽ അയ്യപ്പഭക്തരുടെ വാഹനവും കാറും കൂട്ടിയിടിച്ച്‌ 6 പേർക്ക് പരിക്ക് 

പീരുമേട്ടിൽ അയ്യപ്പഭക്തരുടെ വാഹനവും കാറും കൂട്ടിയിടിച്ച്‌ 6 പേർക്ക് പരിക്ക് 

Aug 27, 2026 - 19:15
 0
പീരുമേട്ടിൽ അയ്യപ്പഭക്തരുടെ വാഹനവും കാറും കൂട്ടിയിടിച്ച്‌ 6 പേർക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: പീരുമേട് 55- ആം മൈലിൽ അയ്യപ്പഭക്തരുടെ വാഹനവും കാറും കൂട്ടിയിടിച്ച് അപകടം. 6 പേർക്ക് പരിക്കേറ്റു. ലാഡ്രം സ്വദേശികളായ ആന്റണി രാജു (47), റോബിൻ(13), മഞ്ജുള ദേവി (37 ), കർണാടക സ്വദേശികളായ അയ്യപ്പഭക്തരായ രോഹിത് (18) ദീപക് (20) ചെത്രൻ ഗൗഡ( 38)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ഓടെയാണ് അപകടം. ശബരിമലയിൽനിന്ന് കർണാടകത്തിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ കാറും വണ്ടിപ്പെരിയാറിൽനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും നിയന്ത്രണംവിട്ട് നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെതുടർന്ന് അരമണിക്കൂറോളം കൊട്ടാരക്കര ദിണ്ടിക്കൽ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പീരുമേട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow