യുപിഐ ഇടപാടുകൾക്ക് സർ ചാർജ്: മർച്ചന്റ്സ് അസോസിയേഷൻ രാജകുമാരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
യുപിഐ ഇടപാടുകൾക്ക് സർ ചാർജ്: മർച്ചന്റ്സ് അസോസിയേഷൻ രാജകുമാരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
ഇടുക്കി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്' ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മർച്ചന്റ് അസോസിയേഷൻ രാജകുമാരി സൗത്ത് യൂണിന്റ് പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റവും സാമ്പത്തിക മാന്ദ്യവും മൂലം വ്യാപാരി സമൂഹം വൻ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം വ്യാപാരികൾക്ക് ഇരുട്ടടിയാകുന്നത്. ഇത്തരത്തിലുള്ള ജനവിരുദ്ധവും വ്യാപാരിവിരുദ്ധവുമായ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4% മുതൽ ചാർജ് ഈടാക്കുമ്പോൾ, അത് ഓരോ വ്യാപാരിക്കും വലിയൊരു തുകയാണ് നഷ്ടമുണ്ടാക്കുന്നത്. മാസം തോറും കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ വ്യാപാരികളുടെ കൈയിൽ നിന്നും വിദേശ കമ്പനികളുടെയും ബാങ്കുകളുടെയും പോക്കറ്റിലേക്ക് പോകുന്നത്. ജനറൽ സെക്രട്ടറി ജോഷി മുടനാട്ട്, ട്രഷറർ ഒ. എ. ജോൺ, മുൻ പ്രസിഡന്റ് വി. വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
What's Your Reaction?