അടിമാലിയില്‍ ആനക്കൊമ്പുമായി 2 പേര്‍ പിടിയില്‍

അടിമാലിയില്‍ ആനക്കൊമ്പുമായി 2 പേര്‍ പിടിയില്‍

Sep 7, 2026 - 12:12
 0
അടിമാലിയില്‍ ആനക്കൊമ്പുമായി 2 പേര്‍ പിടിയില്‍
This is the title of the web page

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച 2 പേര്‍ പിടിയിലായി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ അറസ്റ്റിലായത്. ആനക്കൊമ്പും കടത്താന്‍ ഉപയോഗിച്ച മാരുതി ഓള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വനപാലകര്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത ആനക്കൊമ്പ് എവിടെനിന്ന് എത്തിച്ചുവെന്നത് സംബന്ധിച്ചും വിവരംലഭിച്ചിട്ടുണ്ട്. നേര്യമംഗലം റേഞ്ച് ഓഫീസറും വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് അന്വേഷണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow