സൗജന്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍
സൗജന്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍
ഇടുക്കി: ഹൈറേഞ്ചിലെ റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലുംചേര്‍ന്ന് 25ന് കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സൗജന്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 10ന് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. 2000ലേറെ ക്യാമ്പില്‍ പങ്കെടുക്കും. ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജോണ്‍ തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഹൃദ്രോഗം, ഗ്യസ്ട്രോ എന്ററോളജി, ന്യൂറോളജി, ഓര്‍ത്തോപീഡിക്സ്, നേത്രരോഗം, ഓങ്കോളജി ആന്‍ഡ് ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്ടെട്രിക്സ്, ശിശുരോഗം, യൂറോളജി, സൈക്യാട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഫാമിലി മെഡിസിന്‍, ഡെന്റല്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍നിന്ന് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജോസ് മാത്യു, അനില്‍ രവീന്ദ്രന്‍, അഖില്‍ വിശ്വനാഥന്‍, അജി സത്യവ്രതന്‍, സന്തോഷ് ദേവസ്യ, ജിതിന്‍ കൊല്ലംകുടിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?