ചിന്നക്കനാലില്‍ വീണ്ടും പുലിഭീതി: സൂര്യനെല്ലിയില്‍ പശുവിനെ കൊന്നു
ചിന്നക്കനാലില്‍ വീണ്ടും പുലിഭീതി: സൂര്യനെല്ലിയില്‍ പശുവിനെ കൊന്നു
ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ പുലിയുടെ ആക്രമണം. സഹായപുരം സ്വദേശി അരുളിന്റെ പശുവിനെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തി. മേയാന്‍ അഴിച്ചുവിട്ട പശു വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തേയിലത്തോട്ടത്തിനുസമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ഈ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പശുവാണിത്. വളര്‍ത്തുമൃഗങ്ങള്‍ നിരന്തരം കൊല്ലപ്പെട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
What's Your Reaction?