വടംവലി മത്സരം 22ന് കട്ടപ്പനയില്‍
വടംവലി മത്സരം 22ന് കട്ടപ്പനയില്‍
ഇടുക്കി: ജെസിഐ കട്ടപ്പന ടൗണും സ്‌കാര്‍ ഫെയ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തുന്ന വടംവലി മത്സരം സീസണ്‍-2 ശനിയാഴ്ച നടക്കും. വൈകിട്ട് 5ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പില്‍ ഉദ്ഘാടനംചെയ്യും. കട്ടപ്പനയിലെ വിവിധ സംഘടനകളുടെ ഐക്യം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 460 കിലോ വിഭാഗം മത്സരത്തില്‍ ജില്ലയിലെ പ്രമുഖരായ എട്ട് ടീമുകള്‍ പങ്കെടുക്കും. ഒന്നാം സമ്മാനമായി 6000 രൂപയും പൂവന്‍കോഴിയും, രണ്ടാം സമ്മാനമായി 4000 രൂപയും പൂവന്‍കോഴിയും, മൂന്നാം സമ്മാനമായി 2000 രൂപയും ഏത്തക്കുലയും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സുമിത്ത് മാത്യു, ജോജോ കുമ്പളന്താനം, അജിത്ത് സുകുമാരന്‍, കിഷോര്‍ പി പി, ആദര്‍ശ് കുര്യന്‍, സുബിന്‍ കുമാര്‍, ആശിഷ് ഓവേലി, സച്ചിന്‍ സണ്ണി, അമല്‍ ജോളി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?