ഭൂപ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയം: കേരള കോൺഗ്രസ്
ഭൂപ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയം: കേരള കോൺഗ്രസ്

ഇടുക്കി: കേരള കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ 18ന് ഉച്ചകഴിഞ്ഞ് 3ന് മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ നടക്കും. വർക്കിങ് ചെയർമാൻ അഡ്വ. പി സി തോമസ് ഉദ്ഘാടനം ചെയ്യും. പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് പ്രൊഫ. എം ജെ ജേക്കബ് മുതിർന്ന അംഗങ്ങളെ ആദരിക്കും. ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് മലയാറ്റ്, ചെറിയാൻ ജോസഫ്,, ബിജു ജോൺ, ഒ ടി ജോൺ തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ നിർമാണ നിരോധനം പിൻവലിക്കാനും ഭൂപ്രശ്‌നം പരിഹരിക്കാനും വന്യജീവി ആക്രമണം തടയാനും മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടുന്ന എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. ഈ വിഷയങ്ങൾ ഏറ്റെടുത്ത് കേരള കോൺഗ്രസ് സമരം ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഡ്വ. തോമസ് പെരുമന, ജോയി കുടക്കച്ചിറ, ഫിലിപ്പ് ജി മലയാറ്റ്, ചെറിയാൻ ജോസഫ്, ബിജു വാലുമ്മേൽ എന്നിവർ പങ്കെടുത്തു.
What's Your Reaction?






