ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയുടെ സ്‌നേഹവീടിന്റെ കട്ടിള സ്ഥാപനം നടത്തി
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയുടെ സ്‌നേഹവീടിന്റെ കട്ടിള സ്ഥാപനം നടത്തി
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റി നിര്‍മിക്കുന്ന വീടിന്റെ കട്ടിള സ്ഥാപനം റീജിയണല്‍ ചെയര്‍മാന്‍ റെജി വരവുകാല നടത്തി. സ്‌നേഹ ഭവനം പദ്ധതിയിലുപ്പെടുത്തിയാണ് കട്ടപ്പന ഇരുപ്പക്കല്‍ രതീഷിനും കുടുംബത്തിനും വീട് നിര്‍മിച്ചുനല്‍കുന്നത്.
ഗ്രീന്‍ സിറ്റി ലൈവ് ക്ലബ് പ്രസിഡന്റ് മനോജ് എന്‍ അധ്യക്ഷനായി. സെക്രട്ടറി ബേബി കണയംപ്ലാക്കല്‍, അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ജയ്‌സണ്‍ ചാക്കോ, ബെന്നി മുട്ടത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

