കട്ടപ്പന സ്റ്റാന്‍ഡിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ മുങ്ങി: ബസുകള്‍ കുടുങ്ങി
കട്ടപ്പന സ്റ്റാന്‍ഡിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ മുങ്ങി: ബസുകള്‍ കുടുങ്ങി
ഇടുക്കി: കട്ടപ്പന പുതിയ സ്റ്റാന്‍ഡിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് മുങ്ങിയതോടെ ബസുകള്‍ കുടുങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസുകള്‍ക്ക് സ്റ്റാന്‍ഡിന് പുറത്തുപോകാന്‍ കഴിയാത്ത വിധമാണ് കാര്‍ പാര്‍ക്ക് ചെയ്തത്. യാത്രക്കാരും ബസ് ജീവനക്കാരും വാഹന ഉടമയെ തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ കാര്‍ ഏതാനും ദൂരം പൊക്കിമാറ്റിയാണ് ബസുകള്‍ കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കാറുടമയെ വിളിച്ചുവരുത്തി. മേട്ടുക്കുഴി സ്വദേശിയായ അജിന്‍ തോമസിന്റേതായിരുന്നു കാര്‍. ഇയാളെയും കാറും കസ്റ്റഡിയിലെടുത്തു.
What's Your Reaction?

