ഇടുക്കി ബ്ലോക്കിലെ 5 പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ഥികളായി
ഇടുക്കി ബ്ലോക്കിലെ 5 പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ഥികളായി
ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കി ബ്ലോക്കിന് കീഴിലെ 5 പഞ്ചായത്തുകളിലെ 39 ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് ലീനാ രാജു 39 സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. സൗത്ത്് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. വരും ദിവസങ്ങളില്‍ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രാദേശിക തലം മുതല്‍ പ്രവര്‍ത്തകര്‍ സജ്ജരായി കഴിഞ്ഞു. തര്‍ക്കങ്ങള്‍ക്കിട നല്‍കാതെ ജനകീയരായവരും വിജയസാധ്യതയുള്ളവരെയുമാണ് സ്ഥാനാര്‍ഥികളായി അണിനിര്‍ത്തുന്നതെന്ന് വി സി വര്‍ഗീസ് പറഞ്ഞു.
What's Your Reaction?

