ഇടുക്കി: കട്ടപ്പന വെള്ളയാംകുടി മേഖലയില്‍ വൈദ്യുതി മുടങ്ങിയിട്ട് നാലുദിവസം പിന്നിടുന്നു. കെഎസ്ഇബി ഓഫീസില്‍ പലതവണ അറിയിച്ചിട്ടും തകരാര്‍ പരിഹരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രോഗികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം ശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. പുതിയ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാരെ സമീപിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.