എല്‍ഡിവൈഎഫ് എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
എല്‍ഡിവൈഎഫ് എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: എല്‍ഡിവൈഎഫ് നേതൃത്വത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാനം ചെയ്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാത വിഷയത്തില്‍ എം.പി തെറ്റിദ്ധാരണ പരത്തുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിനെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്നും ആരോപിച്ചാണ് സമരം. എഐവൈഎഫ് ജില്ലാ സെക്രട്ടറി ജോയ്‌സ് അധ്യക്ഷനായി. നേതാക്കളായ രമേശ് കൃഷ്ണന്‍, ജോമോന്‍ പൊടിപാറ, എസ് സുധീഷ്, ആല്‍ബിന്‍ ആന്റണി, ആനന്ദ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






