''നടരാജ് പെന്‍സില്‍'' ഓണ്‍ലൈന്‍ തട്ടിപ്പ്: രാജകുമാരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു 

''നടരാജ് പെന്‍സില്‍'' ഓണ്‍ലൈന്‍ തട്ടിപ്പ്: രാജകുമാരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു 

Mar 3, 2026 - 16:29
 0
''നടരാജ് പെന്‍സില്‍'' ഓണ്‍ലൈന്‍ തട്ടിപ്പ്: രാജകുമാരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു 
This is the title of the web page

ഇടുക്കി: പ്രമുഖ ബ്രാന്‍ഡായ ''നടരാജ് പെന്‍സില്‍'' കമ്പനിയുടെ പേരില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നത്. രാജകുമാരി സ്വദേശിയായ കുരിശിങ്കല്‍ ഷിബി ജോസഫിനാണ് ഇതുവഴി പണം നഷ്ടമായത്. വീട്ടിലിരുന്ന് പെന്‍സില്‍ പാക്ക് ചെയ്യുന്ന ജോലി നല്‍കും, മാസം 30000 രൂപ ശമ്പളം ലഭിക്കും എന്ന വാഗ്ദാനത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ആദ്യം 650 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. തുടര്‍ന്ന്, 1999 രൂപ കൂടി നല്‍കിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ 17,600 രൂപ അക്കൗണ്ടില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്നു. പെന്‍സില്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്നുമാണ് പറയുന്നത്. ഷിബി ജോസഫ് 650 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്ന് അറിയിച്ചു. തുടര്‍ന്ന് പണം തിരികെ ലഭിക്കാത്തതോടെയാണ് വഞ്ചന വ്യക്തമായത്. വാട്‌സ്ആപ്പ് വഴിയാണ് ഇരകളെ കണ്ടെത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നത്. ആകര്‍ഷകമായ സന്ദേശങ്ങളും വ്യാജ രേഖകളും,ചിത്രങ്ങളും ,വിഡിയോകളും  ഉപയോഗിച്ച് വിശ്വാസം നേടിയാണ് പണം കൈക്കലാക്കുന്നത്. ഇത്തരത്തില്‍ നിരവധി പേരില്‍നിന്ന് കോടികണക്കിന്  രൂപ തട്ടിയെടുത്തതായി സൂചനയുണ്ട്. ഇത്തരം ഓണ്‍ലൈന്‍ ജോലി വാഗ്ദാനങ്ങളില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറരുതെന്നും അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow