'ക്ലീന്‍ അടിമാലി' ജനകീയ ശുചിത്വ മുന്നേറ്റ പദ്ധതിക്ക് തുടക്കമായി

'ക്ലീന്‍ അടിമാലി' ജനകീയ ശുചിത്വ മുന്നേറ്റ പദ്ധതിക്ക് തുടക്കമായി

Jul 21, 2026 - 17:14
 0
'ക്ലീന്‍ അടിമാലി' ജനകീയ ശുചിത്വ മുന്നേറ്റ പദ്ധതിക്ക് തുടക്കമായി
This is the title of the web page

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ നടപ്പാക്കുന്ന 'ക്ലീന്‍ അടിമാലി' ജനകീയ ശുചിത്വ മുന്നേറ്റ പദ്ധതിയുടെ മുന്നോടിയായി പദ്ധതി പങ്കാളിത്ത യോഗം ചേര്‍ന്നു. ഓര്‍ക്കല ഇന്ത്യ (ഈസ്റ്റേണ്‍) ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  അടിമാലിയിലെ മലിനജല ശുദ്ധീകരണത്തിനായി 25 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതിയും ഓര്‍ക്കല ഇന്ത്യ ഗ്രൂപ്പ് പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അധ്യക്ഷനായി. സാമൂഹിക പങ്കാളിത്തത്തോടെ മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ഹരിതകര്‍മ സേനയുടെ തൊഴില്‍ സാഹചര്യവും വരുമാനവും മെച്ചപ്പെടുത്തല്‍, വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കല്‍, പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ശുചിത്വ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അടിമാലിയെ മാതൃകാ ശുചിത്വ പഞ്ചായത്തായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയെക്കുറിച്ച് സെര്‍വ് റൂറല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഓപ്പറേഷന്‍ ഹെഡ് മുസമ്മില്‍ വിശദീകരണം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി കെ ഷാജി, മനീഷ് നാരായണന്‍, ബേബി ജോസഫ് അഞ്ചേരി, ലത സലി, മഞ്ജു ബിജു, പഞ്ചായത്ത് സെക്രട്ടറി ആര്‍ നന്ദകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണപിള്ള, എസ് ശില്‍പ്പ എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow