മൂന്നാറില്‍ ഇന്ന് ഒഴിപ്പിച്ചത് 14 കൈയേറ്റങ്ങള്‍
മൂന്നാറില്‍ ഇന്ന് ഒഴിപ്പിച്ചത് 14 കൈയേറ്റങ്ങള്‍

ഇടുക്കി : മൂന്നാര്‍ ദൗത്യത്തില്‍ വെള്ളിയാഴ്ച 14 കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. 23 ഏക്കര്‍ ഭൂമിയാണ് മൂന്നിടങ്ങളിലായി ഒഴിപ്പിച്ചത്. ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ 12 പേരുടെ ഭൂമി കോടതി ഉത്തരവിനെ തുടര്‍ന്ന് ഏറ്റെടുത്തു. സൂര്യനെല്ലിയില്‍ രണ്ടുപേരുടെ കൈവശത്തിലായിരുന്ന 33 സെന്റ് സ്ഥലവും ഒരു കെട്ടിടവും ഏറ്റെടുത്തു. ഹോം സ്റ്റേ നടത്തിയിരുന്ന മൂന്നുമുറികള്‍ സീല്‍ ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചു. മോണ്‍ട് ഫോര്‍ട്ട് സ്‌കൂളിനുസമീപം വ്യക്തികള്‍ കൈവശപ്പെടുത്തിയിരുന്ന അഞ്ച് ഏക്കര്‍ സ്ഥലവും ദൗത്യസംഘം ഒഴിപ്പിച്ചു. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സബ് കലക്ടര്‍ കൂടിയായ ദൗത്യസംഘം തലവന്‍ അരുണ്‍ എസ് നായര്‍. കര്‍ഷകരുടെ ഭൂമി ഒഴിപ്പിച്ചതിനെതിരെ സിങ്കുകണ്ടത്ത് പ്രതിഷേധം തുടരുന്നു. അതേസമയം കോടതി നിര്‍ദേശമുള്ളതിനാല്‍ ആളുകള്‍ താമസിക്കുന്ന വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
What's Your Reaction?






