യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവം: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവം: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി

Sep 10, 2025 - 15:14
 0
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവം: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി
This is the title of the web page

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പന പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധ സദസ് നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തിയത്. പൊലീസിനെ ഉപദ്രവിച്ചുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാന്‍ ശ്രമിച്ച നടപടി രക്ഷിക്കേണ്ട കൈകള്‍ കൊണ്ട് ശിക്ഷിക്കുന്ന ഇടതുസര്‍ക്കാരിന്റെ പൊലീസ് നയമാണ് കാണിക്കുന്നത്. ഒന്നിനുപിറകെ മറ്റൊന്നായി നിരവധി പൊലീസ് മര്‍ദനകഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പൊലീസിലെ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതില്‍ ഉന്നത നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്.സുജിത്തിന് നീതി ലഭ്യമാക്കൂ പൊലീസിലെ ക്രിമിനലുകളെ ജയിലിലടക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാത്തുടനീളം പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ സദസ് നടത്തുന്നത്. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി ഉപാധ്യക്ഷന്‍ ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിള്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് മുത്തനാട്ട്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, പ്രശാന്ത് രാജു, കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow