അടിമാലി എസ്എന്‍ഡിപി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി 

അടിമാലി എസ്എന്‍ഡിപി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി 

Jun 30, 2026 - 16:38
 0
അടിമാലി എസ്എന്‍ഡിപി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് നടത്തി. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികളെ മുന്നിട്ടിറങ്ങാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായിക്കുമെന്ന് പ്രിന്‍സിപ്പല്‍ അജി എംഎസ് പറഞ്ഞു. ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും നേതൃത്വത്തിലാണ് രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അജയ് ബി, സ്റ്റാഫ് സെക്രട്ടറി രമ്യമോള്‍, അധ്യാപകന്‍ സന്തോഷ് പ്രഭ, മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള ഡോ. എല്‍സീന, ഡോ. ബിനിജ, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ ധന്യാമോള്‍ സി ഡി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow