ചെറുതോണിയിൽ സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും നടത്തി
ചെറുതോണിയിൽ സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും നടത്തി
ഇടുക്കി: ഓയിസ്ക ഇന്റർനാഷണലും കെവിവിഇഎസ് ചെറുതോണി യൂണിറ്റും ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ഇടുക്കി മേഖലാ കമ്മിറ്റിയും ചേർന്ന് സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും
ഔഷധച്ചെടി വിതരണവും നടത്തി.
ചെറുതോണിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടം , ഔസേപ്പച്ചൻ ഇടക്കുളം, ഷിനി പി, ജെസില വി, അജിമോൾ .എസ്, ഡോ. ബാബു സെബാസ്റ്റ്യൻ, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.
What's Your Reaction?