എസ്എന്‍ഡിപി യോഗം ഡബിള്‍ കട്ടിങ് ശാഖ കുടുംബയോഗം വാര്‍ഷികം നടത്തി
എസ്എന്‍ഡിപി യോഗം ഡബിള്‍ കട്ടിങ് ശാഖ കുടുംബയോഗം വാര്‍ഷികം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം ഡബിള്‍ കട്ടിങ് ശാഖയിലെ കുടുംബയോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും ചേര്‍ന്നു. ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ഡബിള്‍ കട്ടിംഗ് അന്നപൂര്‍ണേശ്വരി ക്ഷേത്രം മേല്‍ശാന്തി സുരേഷ് ബാബുനാഥ ശര്‍മ ശാന്തി ദീപാര്‍പ്പണം നടത്തി. ശാഖ പ്രസിഡന്റ് സുരേഷ് ബാബു തേവര്‍കാട്ടില്‍ അധ്യക്ഷനായി. യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കയത്ത് സന്ദേശം നല്‍കി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. അധ്യാപകന്‍ ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിച്ചു. ശാഖ സെക്രട്ടറി സുനില്‍കുമാര്‍ കൊച്ചയ്യത്ത്, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പുത്തേട്ട്, ഇടുക്കി യൂണിയന്‍ സൈബര്‍സേന കോ ഓര്‍ഡിനേറ്റര്‍ ബിനീഷ് കെ സോമന്‍, ക്ഷേത്രം രക്ഷാധികാരി വിശ്വനാഥന്‍ ചാലില്‍, അഖില്‍ സാബു എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






