കാഞ്ചിയാറിനുസമീപം മുന്നറിയിപ്പില്ലാതെ മലയോര ഹൈവേയിലെ ടാറിങ് പൊളിച്ചുനീക്കി: അപകടത്തില്‍പെട്ടത് നിരവധി വാഹനങ്ങള്‍
കാഞ്ചിയാറിനുസമീപം മുന്നറിയിപ്പില്ലാതെ മലയോര ഹൈവേയിലെ ടാറിങ് പൊളിച്ചുനീക്കി: അപകടത്തില്‍പെട്ടത് നിരവധി വാഹനങ്ങള്‍

ഇടുക്കി: കാഞ്ചിയാര്‍ കക്കാട്ടുകട കൊറ്റംപടിക്കും നരിയമ്പാറയ്ക്കുമിടയില്‍ മലയോര ഹൈവേയുടെ ടാര്‍ ചെയ്തഭാഗം പൊളിച്ചുനീക്കിയത് അപകടക്കെണിയായി. ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പലസ്ഥലങ്ങളിലായി ടാറിങ് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും സ്ഥാപിക്കാത്തതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പെട്ടു. വൈകിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിഷേധം ശക്തമായതോടെ രാത്രിയോടെ കരാറുകാര്‍ സ്ഥലത്തെത്തി പൊളിച്ച ഭാഗത്ത് താല്‍ക്കാലികമായി മുന്നറിയിപ്പ് സ്ഥാപിച്ചു.
നരിയമ്പാറയില്‍നിന്നുള്ള വാഹനങ്ങള്‍ വേഗത്തില്‍ വരുന്നതിനാല്‍ അടുത്തെത്തുമ്പോള്‍ മാത്രമേ അപകട മുന്നറിയിപ്പ് കാണാനാകൂ. പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചാല്‍ വന്‍ അപകടത്തിനും കാരണമാകും. തിങ്കളാഴ്ച രാവിലെ കുഴിയില്‍ പതിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഇവിടം പൊളിച്ചുനീക്കി റീടാറിങ് നടത്താനുള്ള ശ്രമത്തിലാണ് കരാറുകാര്‍.
What's Your Reaction?






