വാഴവര വാകപ്പടിയിലും കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി: പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഴവര വാകപ്പടിയിലും കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി: പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 8, 2025 - 17:22
Jun 8, 2025 - 17:24
 0
വാഴവര വാകപ്പടിയിലും കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി: പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ആദിവാസിക്കുടിക്ക് പിന്നാലെ വാഴവര വാകപ്പടിയിലും കാട്ടാനക്കൂട്ടം എത്തി കൃഷിനാശമുണ്ടാക്കി. ശനിയാഴ്ച രാത്രി മൂന്ന് കാട്ടാനകളാണ് വനത്തില്‍നിന്ന് ജനവാസമേഖലയില്‍ എത്തിയത്. പുലര്‍ച്ചെ ജോലിക്ക് പോയ പ്രദേശവാസി പുത്തന്‍പുരയ്ക്കല്‍ ശ്രീജിത്ത് ആനകളുടെ മുന്നില്‍ പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി ആനകളെ വനത്തിലേക്ക് തുരത്തി.
അടിമാലി കുമളി ദേശീയപാതയ്ക്ക് സമീപം വാകപ്പടിയിലെ ജനവാസ മേഖലയിലാണ് കാട്ടാനകള്‍ എത്തിയത്. ഏലം, തെങ്ങ്, വഴ തുടങ്ങിയ വിളകള്‍ നശിപ്പിച്ചു. പുലര്‍ച്ചെ കട്ടപ്പനയില്‍ ജോലിക്ക് പോകുന്നതിനിടെയാണ് ശ്രീജിത്ത് ആനകളുടെ മുന്നില്‍പെട്ടത്. പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും മൂടല്‍മഞ്ഞ് മൂടുന്ന മേഖലയാണിവിടം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാട്ടാനകള്‍ ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow