കട്ടപ്പന മേഖലയിലെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി

കട്ടപ്പന മേഖലയിലെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി

May 29, 2026 - 18:03
 0
കട്ടപ്പന മേഖലയിലെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി
This is the title of the web page

ഇടുക്കി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കട്ടപ്പന മേഖലയിലെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഓസാനം, കാര്‍മല്‍, ഓക്‌സില്യം സ്‌കൂളുകളുടെ ഗ്രൗണ്ടുകളില്‍ വെച്ചായിരുന്നു പരിശോധന നടന്നത്. കട്ടപ്പന ഭാഗങ്ങളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആകെ 52 ബസുകള്‍ പരിശോധനയ്ക്കായി ഹാജരാക്കി. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം, ടയര്‍, എമര്‍ജന്‍സി ഡോര്‍, ഫയര്‍ എക്സ്റ്റിങ്വിഷര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ജിപിഎസ് സംവിധാനം, സ്പീഡ് ഗവര്‍ണര്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിന്‍സ് ജോര്‍ജ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍ പിള്ള, നിബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മാത്രമേ സ്‌കൂള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow