കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു
കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു

ഇടുക്കി: കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രാദേശിക കലാപരിപാടികള്‍ക്കൊപ്പം മെഗാ തിരുവാതിര, കൈകൊട്ടിക്കളി എന്നിവയും നടന്നു. സമാപനദിവസം വൈകിട്ട് നടന്ന ആറാട്ടിലും ഘോഷയാത്രയിലും നിരവധി ഭക്തര്‍ പങ്കെടുത്തു. കൊച്ചിന്‍ തരംഗ് ബീറ്റ്‌സിന്റെ സൂപ്പര്‍ ഹിറ്റ് ഗാനമേളയും നടന്നു. ആഘോഷ പരിപാടികള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ സോജു ശാന്തി, കെ എസ് പ്രസാദ്, സുരേഷ് കാച്ചനോക്കല്‍, അനൂപ് കുമാര്‍, വനിതാ സംഘം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, കുമാരി സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






