ജില്ല പഞ്ചായത്ത് കേരളോത്സവം കട്ടപ്പനയില്‍ തുടങ്ങി
ജില്ല പഞ്ചായത്ത് കേരളോത്സവം കട്ടപ്പനയില്‍ തുടങ്ങി
ഇടുക്കി: ജില്ല പഞ്ചായത്ത് കേരളോത്സവത്തിന് കട്ടപ്പനയില്‍ തുടക്കമായി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സത്സരത്തില്‍ ആയിരത്തിലേറെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍, ഓശാനം സ്‌കൂള്‍, നഗരസഭ മൈതാനം, ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരം. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന 8 ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ടു നഗരസഭകള്‍ എന്നിവിടങ്ങളില്‍നിന്ന് വിജയിച്ചുവന്ന മത്സരാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ അധ്യക്ഷയായിരുന്നു. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേളയും നടക്കും. യുവജനങ്ങളുടെ കലാപരവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമതലം മുതല്‍ സംസ്ഥാന തലം വരെ കേരളോത്സവങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്.
What's Your Reaction?