മാങ്കുളം നല്ലതണ്ണിപ്പുഴയില്‍ യുവാവ് മരിച്ച നിലയില്‍
മാങ്കുളം നല്ലതണ്ണിപ്പുഴയില്‍ യുവാവ് മരിച്ച നിലയില്‍

ഇടുക്കി: മാങ്കുളം ആറാംമൈല്‍ കരിമുണ്ടസിറ്റിയില്‍ നല്ലതണ്ണിപ്പുഴയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മാമലക്കണ്ടം എളംബ്ലാശ്ശേരി അഞ്ചുകുടി സ്വദേശി സതീഷാണ് മരിച്ചത്. പുഴയില്‍ കാല്‍വഴുതി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






